Share this Article
വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി
Complaint of sexual abuse of a minor girl in Varkala

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിലെത്തിച്ച് മദ്യം നൽകിയാണ് പെൺകുട്ടിയെ ലൈം​ഗീക പീഢനത്തിന് ഇരയാക്കിയത്. തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി റിസ്വിനുമായി പരിചയപ്പെടുന്നത്. തുടർന്ന് 2026 സെപ്റ്റംബർ 26-ന് റിസ്വിനും സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും ചേർന്ന് തിരുവനന്തപുരം ലുലു മാളിന് സമീപത്തുനിന്ന് പെൺകുട്ടിയെ സ്വിഫ്റ്റ് കാറിൽ കയറ്റി വർക്കലയിലെ അപ്പാർട്ട്മെന്റിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്‌നാട് നാഗർകോവിൽ പാർവതീപുരം സ്വദേശിയായ റിസ്വിനെതിരെ വർക്കല പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories