തിരുവനന്തപുരത്ത് മലബാർ എക്സ്പ്രസ് ട്രെയിനിൽ യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതികരണവുമായി യുവതി. നേരിട്ടത് ക്രൂര മർദനവും ഉപദ്രവുമെന്ന് പരുക്കേറ്റ യുവതി. ട്രെയിനിനുള്ളൽ വച്ച് നിരന്തരമായി ശല്യപ്പെടുത്തി. പല തരത്തിലുള്ള ചേഷ്ടകൾ കാണിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ തന്നെ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടു.. തുടർന്ന് സഹയാത്രികർ ഇടപെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഓടുന്ന ട്രെയിനിലായിരുന്നേൽ മറ്റൊരു സഔമ്യ ആയി മാറേണ്ടി വന്നേനെയെന്നും യുവതി പറഞ്ഞു.