Share this Article
ഡോ. ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്ത്
Dr. Johnson Varghese

കൊച്ചിയില്‍ യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്ത്. ഒളിവില്‍ പോയ ഡോക്ടര്‍ക്കായി പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. ഡോക്ടറുടെ ഫോണ്‍ പരിശോധിച്ച അന്വേഷണ സംഘം രോഗികളടക്കം നാല്‍പ്പതിലധികം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അതേസമയം ഡോക്ടറെ മര്‍ദിച്ച് പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ യുവനടി അടക്കമുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ ഉള്‍പ്പെട്ട ഒന്‍പത് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ബലാത്സംഗ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories