Share this Article
നെടുമങ്ങാട് യുവ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം;ഡോക്ടര്‍ ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു
Kerala Health Dept Suspends Dr. Binu in Nedumangad Case

തിരുവനന്തപുരം  നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.  ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ബിനുവിനെതിരെയാണ് നടപടി. ഡോക്ടറുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടന്നത്. വനിതാ ഡോക്ടറെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അതിക്രമം നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories