ആലപ്പുഴ മാവേലിക്കരയില്‍ ഒന്നര വയസ്സുകാരിയെ അച്ഛന്‍ തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ പരിതോഷ് മുണ്ടേലിന്റെയും റോണ്‍വാലിയുടെയും മകള്‍ ദീപികയാണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെ കുഞ്ഞിനെ മരിച്ച നിലയില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരത്തിലാകെ പാടുകള്‍ കണ്ട ഡ്യൂട്ടി ഡോക്ടര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍, മദ്യലഹരിയിലായിരുന്ന അച്ഛന്‍ പരിതോഷ് മുണ്ടേല്‍ കുഞ്ഞിനെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും തറയിലടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തി. സംഭവത്തില്‍ മാവേലിക്കര പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.