കൊല്‍ക്കത്ത ലോ കോളേജിലെ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ യുവതിയെ ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തിയതായി പൊലീസ്. പെണ്‍കുട്ടിയെ കോളേജിലെത്തിയ ആദ്യദിനം മുതല്‍ മുഖ്യപ്രതി മനോജിത് മിശ്ര ലക്ഷ്യമിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതികള്‍ മറ്റ് വിദ്യാര്‍ത്ഥികളോടും മോശമായി പെരുമാറി. ഇതിന്റെ വീഡിയോ തെളിവുകള്‍ പ്രതികളുടെ ഫോണില്‍ നിന്ന് പൊലിസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി. ക്രൂരകൃത്യം നടപ്പിലാക്കുന്നതിനായി ദിവസങ്ങള്‍ക്ക് മുന്നേ പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നതായും പൊലീസ് പരഞ്ഞു. പീഡനദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതില്‍ അന്വേഷണം.