Share this Article
News Malayalam 24x7
കണ്ണൂര്‍ കൈതപ്രത്തെ ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകം; ഭാര്യ അറസ്റ്റില്‍
Murder of Autorickshaw Driver in Kannur's Kaithapram

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മിനിയാണ് അറസ്റ്റിലായത്. മിനിക്ക് എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സന്തോഷിന് മിനിയുടെ സഹായം ലഭിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലയ്ക്ക് മുന്‍പും ശേഷവും മിനിയും സന്തോഷും ഫോണില്‍ സംസാരിച്ചുവെന്നും കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ച് 20 നാണ്  രാധകൃഷ്ണനെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ച് സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തിയത്. സന്തോഷും രാധകൃഷ്ണന്റെ ഭാര്യ മിനിയും സുഹൃത്തുക്കളായിരുന്നു. മിനിയെ രാധകൃഷ്ണന്‍ ഉപദ്രവിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article