Share this Article
News Malayalam 24x7
ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
 Shimjitha Mustafa

സ്വകാര്യ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

ബസ്സിൽ വെച്ച് ദീപക്ക് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഷിംജിത മുസ്തഫ വീഡിയോ ചിത്രീകരിച്ചിരുന്നു. ഈ സ്വകാര്യ ബസ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ വിട്ടുകിട്ടാനാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ദീപക്കിന്റെ മരണത്തെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്.


അതേസമയം, കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് അന്വേഷണ സംഘത്തിന്റെ നീക്കം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories