ഡാര്‍ക്ക് നെറ്റ് ലഹരി കടത്ത് കേസിലെ മുഖ്യപ്രതി എഡിസണെതിരെ കൂടുതല്‍ കേസുകള്‍. മറ്റു സംസ്ഥാനങ്ങളിലും കേസെടുക്കും. ചെന്നൈയിലും ഹൈദരാബാദിലും പിടികൂടിയ പാഴ്‌സലുകള്‍ അയച്ചത് എഡിസണ്‍ ആണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തി. ചെന്നൈയില്‍ നിന്നുള്ള എന്‍സിബി സംഘവും കൊച്ചിയിലെത്തും.കെറ്റാ മേലോണ്‍ ശൃംഖലയുമായി റിസോര്‍ട്ട് ഉടമ ഡിയോളിനും ഭാര്യ അഞ്ചുവിനും നേരിട്ട് പങ്കുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ലഹരി ഇടപാടുകള്‍ വഴിയാണ് ദമ്പതികള്‍ റിസോര്‍ട്ട് വാങ്ങിയത്. റിസോര്‍ട്ടിനെതിരെ നടപടി വന്നേക്കും. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ എഡിസണും അരുണ്‍ തോമസും നിലവില്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്. ലഹരി കടത്തിലൂടെ എഡിസണ്‍ കോടികള്‍ സമ്പാദിച്ചതായി നാര്‍ക്കോട്ടിക് ബ്യൂറോയുടെ കണ്ടെത്തല്‍.