Share this Article
News Malayalam 24x7
ഭാര്യയ്ക്ക് മെസ്സേജ് അയച്ചു; അയൽവാസിയ്ക്ക് ക്രൂര മർദനം
Man Attacked Over Personal Dispute

ഭാര്യയ്ക്ക് സന്ദേശമയച്ചെന്നാരോപിച്ച് ആലപ്പുഴ കൊമ്മാടിയിൽ യുവാവിന് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. അയൽവാസിയായ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ 28-കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.

ചക്കുപറമ്പ് സ്വദേശിയായ ജിബിൻ ജോൺസൺ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ജിബിന്റെ ഭാര്യയ്ക്ക് അയൽവാസി സന്ദേശം അയച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് പറയപ്പെടുന്നു. സന്ദേശത്തെ ചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ജിബിൻ ഒളിവിൽ പോയിരിക്കുകയാണ്.


മർദനമേറ്റ യുവാവിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ചുറ്റിക പോലുള്ള മാരകായുധം ഉപയോഗിച്ച് തലയ്ക്ക് തന്നെ ആക്രമിച്ചതിനാൽ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories