Share this Article
News Malayalam 24x7
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ്
Jojo Kurishingal

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ പൊലീസ് കേസെടുത്തു. ഒരു മോഡലിന്റെ പരാതിയിൽ കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഡേറ്റിംഗ് ആപ്പ് വഴിയാണ് ജോജോയും യുവതിയും പരിചയപ്പെട്ടത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് യുവതിയുടെ പരാതി. ജോജോ മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവരം മറച്ചുവെച്ചാണ് തന്നെ വലയിലാക്കിയതെന്നും യുവതി ആരോപിക്കുന്നു.


ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ പ്രതി തന്നെ ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മരട് പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ സമാനമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഈ കേസിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories