Share this Article
News Malayalam 24x7
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
Director Ranjith

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ പ്രഥമദൃഷ്ട്യാ തെളിവുകൾ പ്രകടമാണെന്ന് നിരീക്ഷിച്ച കോടതി, പത്ത് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം നൽകിയത്.

രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്താണ് കോടതി നടപടി. പ്രതിക്ക് അഞ്ച് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും, പ്രതി ഒളിവിൽ പോകാൻ സാധ്യത കുറവാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ഗൗരവത്തോടെ പരിഗണിച്ചു. അതിനാൽ തന്നെ, ജാമ്യവ്യവസ്ഥയിൽ കടുത്ത ഉപാധികളാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.കേസുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകളിലേക്ക് നിലവിൽ കടക്കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി രഞ്ജിത്തിനോട് നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories