കോഴിക്കോട് അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഷിംജിത മുസ്തഫയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഷിംജിതയ്‌ക്കെതിരെ ആത്മഹ്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഷിംജിത.