ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പിൽ പോലീസ് കേസെടുത്ത് എഫ് ഐ ആർ ഇട്ടു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി എന്നാണ് കേസ്. ഇതിനോടകം തന്നെ സാമ്പത്തിക തട്ടിപ്പിൽ ശ്രീതുവിനെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചെന്നാണ് വിവരം..
കേസിൽ ശ്രീതുവിന്റെ അറസ്റ്റ് ഇന്ന് ഉണ്ടാകും.. അതേസമയം രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു...റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനായി നാളെ കസ്റ്റഡി അപേക്ഷ നൽകും.. മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ പ്രതിയെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.