Share this Article
image
ചോരക്കറ ഉണങ്ങാതെ; പെരിയ ഇരട്ടക്കൊലപാതകത്തിന് അഞ്ചുവര്‍ഷം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും അഞ്ചാം രക്തസാക്ഷിത്വ ദിനമാണിന്ന്. രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതകം അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍, കേസില്‍ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. 2019 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. തുടക്കത്തിൽ ലോക്കല്‍ പോലീസും , പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐ.യുമാണ് കേസന്വേഷിച്ചത്.

ഒരുവര്‍ഷത്തിലധികമായി എറണാകുളം സി.ബി.ഐ. കോടതിയില്‍ വിചാരണ നടക്കുകയാണ്.327 സാക്ഷികളില്‍ 150 പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു.സി.പി.എമ്മിൻ്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ 24 പേരാണ് പ്രതികൾ .ഇതില്‍ 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്തത്.

ആദ്യം അറസ്റ്റിലായ 14 പേരില്‍ 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രതിപ്പട്ടികയില്‍ സി.ബി.ഐ. ചേര്‍ത്ത 10 പേരില്‍  അഞ്ചുപേര്‍ കാക്കനാട് ജയിലിലുമാണുള്ളത്.  ഒന്നാംപ്രതി പീതാംബരന്‍, നാലാംപ്രതി അനില്‍, ആറാംപ്രതി ശ്രീരാഗ്, പത്താംപ്രതി രഞ്ജിത്ത് എന്നിവര്‍ക്ക് ഒരുദിവസം പരോള്‍ ലഭിച്ചിരുന്നു. കഴിഞ്ഞതവണ ലോകസഭ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കാസർഗോഡ് പേരിൽ ഇരട്ടക്കൊലപാതകം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories