ആലപ്പുഴ മാന്നാറില്‍ മാതാപിതാക്കളെ ചുട്ടുകൊന്ന മകന്‍ വിജയനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് വിജയ വീടിന് തീയിട്ട് അച്ഛന്‍ രാഘവനെയും അമ്മ ഭാരതിയെയും കൊന്നത്.
ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതി കൃത്യം നടപ്പിലാക്കിയത്. മാതാപിതാക്കളുടെ മുറിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നു. കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തി.
മാതാപിതാക്കള്‍ എപ്പോഴും കുറ്റപ്പെടുത്തുന്നതാണ് വൈരാഗ്യത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു