Share this Article
News Malayalam 24x7
കൊച്ചിയിൽ തമിഴ്‌നാട് സ്വദേശിനി കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ
വെബ് ടീം
posted on 17-02-2023
1 min read
Husband killed wife In Kochi

കൊച്ചിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.തമിഴ്നാട് സ്വദേശി രത്നവല്ലിയാണ് കൊല്ലപ്പെട്ടത്. കാലടി സ്വദേശി മഹേഷ് പൊലീസ് കസ്റ്റഡിയിൽ.ജാതി തോട്ടത്തിൽ വെച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

ഭാര്യയെ കാണാനില്ലെന്ന് മഹേഷ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.സംശയത്തെ തുടർന്ന് പോലീസ് മഹേഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories