ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഷജോർ ജില്ലയിലെ അരുവ ഗ്രാമവാസിയായ റാണാപ്രതാപ്പ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നതെന്ന് ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നു.വ്യവസായിയും മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ട റാണാപ്രതാപ്പ്. വൈകുന്നേരത്തോടെ എത്തിയ അജ്ഞാതരായ ഒരു സംഘം ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് മൂന്ന് തവണ വെടിയേറ്റ റാണാപ്രതാപ്പ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ബംഗ്ലാദേശിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണ് റാണാപ്രതാപ്പ്. രാജ്യത്ത് ഇത്തരം അക്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും, കുറ്റവാളികളെ പിടികൂടുന്നതിനോ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് പടർത്തുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.