ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ദിവസങ്ങളായി നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ മുഖ്യപ്രതിയായ പോറ്റിക്ക് കൊള്ള നടത്താൻ സ്‌പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രിയാണെന്ന് എസ്‌ഐടി വ്യക്തമാക്കി. പോറ്റി സ്വര്‍ണക്കൊള്ള നടത്തിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
തന്ത്രിയും കേസിലെ പ്രതിയായ പോറ്റിയുമായുള്ള അടുത്ത ബന്ധമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിച്ചത്. കവര്‍ച്ചാ പദ്ധതിയെക്കുറിച്ച് തന്ത്രിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നും, കൂടാതെ പ്രതിക്ക് ഒത്താശ ചെയ്തതിനും സഹായം നല്‍കിയതിനുമാണ് അറസ്റ്റ് എന്നാണ് സൂചന.