Share this Article
News Malayalam 24x7
15കാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങെന്ന് കുടുംബം
15-Year-Old Dies by Suicide

എറണാകുളം തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങെന്ന് കുടുംബം. മകന്‍ നേരിട്ടത് കടുത്ത ശാരീരിക, മാനസിക പീഡനമെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്‍കി. 


വിജയവഴിയില്‍ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ ചെന്നൈ എഫ്‌സിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഐഎസ്എല്ലില്‍ ചെന്നൈയിന്റെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യജയമാണിത്.

37-ാം മിനിറ്റില്‍ വില്‍മാര്‍ ജോര്‍ദ്ദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് 10 പേരുമായാണ് ചെന്നൈ പിന്നീടുള്ള സമയം കളിച്ചത്.കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജീസസ് ജിമെനസിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ വേഗമേറിയ ഗോളുമാണിത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലക്ഷ്യം കണ്ട ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക തികച്ചു. ജയത്തോടെ 19 കളികളില്‍ 24 പോയന്റുമായി  ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories