Share this Article
News Malayalam 24x7
കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ
വെബ് ടീം
1 hours 14 Minutes Ago
1 min read
mdma

ചെർക്കള: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ, എയ്യളയിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർക്കളയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇരുവരെയും പിടിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കാസർകോട് ഭാഗത്തുനിന്ന്‌ ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിലെത്തിയപ്പോൾ പോലീസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു.സംശയംതോന്നിയ പോലീസ് സംഘം കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ദേഹപരിശോധനയിൽ യുവാവിന്റെ പാന്റ്സിന്റെ കീശയിൽനിന്ന്‌ ഒരുഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. മൂന്നു ഫോണുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories