Share this Article
News Malayalam 24x7
ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസർ​ഗോഡ് ഡി എഫ് ഒക്കെതിരെ നടപടി
വെബ് ടീം
3 hours 38 Minutes Ago
1 min read
dfo

ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കാസർ​ഗോഡ് ഡി എഫ് ഒക്കെതിരെ നടപടി. ജോസ് മാത്യുവിനെ ഡി എഫ് ഒ സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോസ് മാത്യുവിനെതിരെ കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെയാണ് വകുപ്പ് തല നടപടി. കണ്ണൂർ എസിഎഫ് എം രാജീവനാണ് പകരം ഡി എഫ് ഒ ചുമതല.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് കാസർ​ഗോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രെയിനിൽ വെച്ച് സ്ത്രീകളോട് ഡിഎഫ്ഒ അപമര്യാദയായി പെരുമാറിയത്. ജോസ് മാത്യു മോശം ആംഗ്യം കാണിച്ചെന്നും പരാതിയുണ്ട്. സ്ത്രീകൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് കാസർ​ഗോഡ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് കാസർ​ഗോഡ് ഡി എഫ് ഒക്കെതിരെ നടപടി എടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories