ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് 437 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായി വിവാഹച്ചടങ്ങുകൾ ആരംഭിച്ചു.മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തുള്ള നടപ്പന്തലിലെത്തി ടോക്കൺ വാങ്ങിയ ശേഷമാണ് വിവാഹ സംഘങ്ങളെ മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. തിരക്ക് ക്രമീകരിക്കാൻ ക്ഷേത്ര പരിസരത്തും ഇന്നർ റിംഗ് റോഡിലും പുലർച്ചെ മൂന്നര മുതൽ കനത്ത പോലീസ് സുരക്ഷയും വാഹന പാർക്കിംഗ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.