Share this Article
News Malayalam 24x7
പുന്നമട തൂക്കി അരോമ, കന്നിപ്പോരാട്ടത്തില്‍ നെഹ്റു ട്രോഫി കിരീടം
വെബ് ടീം
posted on 22-08-2026
1 min read
NEHRU TROPHY

ആലപ്പുഴ: പുന്നമടയ്ക്ക് പുതിയ ജലരാജാവ്. മൈക്രോ സെക്കൻഡിൽ വിജയവുമായി  അരോമ ചുണ്ടനും ബോട്ട് ക്ലബിനും കന്നിപ്പോരാട്ടത്തില്‍ നെഹ്റു ട്രോഫി കിരീടം.നടുഭാഗം ആണ് രണ്ടാമത്.തുടക്കത്തിൽ പിന്നിട്ടു നിന്ന ശേഷം 12 മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പിബിസി പുന്നമട – എൻസിഎഫ്സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്താക്കിയത്. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി. 

  ലൂസേഴ്‌സ് ഫൈനലിൽ നിരണം ചുണ്ടൻ വിജയം നേടി.

വള്ളംകളി സീസണിലെ ആദ്യ മത്സരമായിരുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാമതെത്തി മികച്ച തുടക്കം കുറിച്ചാണ് പുതിയ ചുണ്ടനും ബോട്ട് ക്ലബ്ബുമായ അരോമ നെഹ്റു ട്രോഫിക്കെത്തുന്നത്. അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന അരോമ ചുണ്ടൻ നീരണഞ്ഞത് ഈ വർഷമാണ്.കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ.സജീവാണ് അരോമ ക്ലബ്ബിന്റെ പ്രസിഡന്റ്. സജീഷ് കുറുപ്പ് (സെക്ര), അനീഷ് ജേക്കബ് (ട്രഷ) എന്നിവരാണ് നേതൃത്വം നൽകുന്ന മറ്റുള്ളവർ. കഴിഞ്ഞവർഷം കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനായിരുന്ന പി.കെ.സജീവിന്റെ മകനും സിനിമ നടനുമായ രഞ്ജിത്ത് സജീവിനും കുടുംബത്തിനും വള്ളംകളിയോട് താൽപര്യമുണ്ടായതോടെ സ്വന്തമായി ചുണ്ടനും ക്ലബ്ബും സജ്ജീകരിക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories