കൊച്ചി: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടിപ്പർ ലോറിയിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര തെക്കേക്കുടി വീട്ടിൽ ബേസിൽ ടി.ഏലിയാസിന്റെയും പിങ്കിയുടെയും മകൻ ജോഷ്വ ബേസിൽ (6) ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ജോഷ്വയ്ക്ക് ഒരു സഹോദരിയുണ്ട്.
ഇന്നു രാവിലെ ഒമ്പത് മണിയോടെ കോട്ടപ്പടി-കുറുപ്പംപടി റോഡിലായിരുന്നു അപകടം. അച്ഛൻ ബേസിലിനൊപ്പം വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു ജോഷ്വ. കടയിൽ നിന്ന് തിരികെ വരുന്നവഴി കൊച്ചി: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടിപ്പർ ലോറിയിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര തെക്കേക്കുടി വീട്ടിൽ ബേസിൽ ടി.ഏലിയാസിന്റെയും പിങ്കിയുടെയും മകൻ ജോഷ്വ ബേസിൽ (6) ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ജോഷ്വയ്ക്ക് ഒരു സഹോദരിയുണ്ട്.
ഇന്നു രാവിലെ ഒമ്പത് മണിയോടെ കോട്ടപ്പടി-കുറുപ്പംപടി റോഡിലായിരുന്നു അപകടം. അച്ഛൻ ബേസിലിനൊപ്പം വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു ജോഷ്വ. കടയിൽ നിന്ന് തിരികെ വരുന്നവഴി റോഡ് മുറിച്ചുകടക്കുന്നതിനിടെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. അച്ഛന് തൊട്ടുപിന്നാലെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കുട്ടിയെ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ജോഷ്വ സംഭവസ്ഥലത്തുതന്നെ മരിച്ചു. വളവിൽ വെച്ചാണ് അപകടമുണ്ടായത്. അച്ഛന് തൊട്ടുപിന്നാലെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കുട്ടിയെ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ജോഷ്വ സംഭവസ്ഥലത്തുതന്നെ മരിച്ചു.