Share this Article
News Malayalam 24x7
മുണ്ടക്കൈ-ചൂരൽമല ദുരന്തം; കാണാതായവരെ മരിച്ചതായി കണക്കാക്കും
undakayam-Chooralmala Landslide

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ  കാണാതായവരെ മരിച്ചതായി കണക്കാക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സമിതികള്‍ രൂപീകരിച്ചു.പ്രാദേശിക സമിതി ആദ്യം റിപ്പോർട്ട്‌ തയ്യാറാക്കും.


മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് തുടരും. മൂടല്‍മഞ്ഞ് വ്യോമ-റെയില്‍ ഗതാഗതങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

9.6 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. താപനിലയില്‍ കുറവില്ലെങ്കിലും വടക്ക് പടിഞ്ഞാറന്‍ മേഖലിയില്‍ നിന്നുള്ള തണുത്ത കാറ്റ് ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും ശീതതരംഗത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കും. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഓറഞ്ച് അലര്‍ട്ടാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories