Share this Article
News Malayalam 24x7
2 വയസുകാരൻ വിഴുങ്ങിയത് 5 ബാറ്ററികൾ, വയറ്റിൽ കിടന്ന് പൊട്ടാതിരുന്നത് ഭാഗ്യമായി; മെഡിക്കൽ കോളേജിലെത്തിച്ച് ജീവൻ രക്ഷിച്ചു
വെബ് ടീം
16 hours 5 Minutes Ago
1 min read
batteries

മേപ്പാടി: കളിക്കുന്നതിനിടെ 2 വയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയത് 5 ബാറ്ററികൾ.  ബത്തേരി മൂലങ്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് കളിപ്പാട്ടത്തിലെ ബാറ്ററികൾ വിഴുങ്ങിയത്.കളിപ്പാട്ടത്തിലെ കോയിൻ ടൈപ്പ് ബാറ്ററികൾ ആണ് വിഴുങ്ങിയത്. ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവാക്കാനായി.കുട്ടി ബാറ്ററികൾ വായിലിടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒട്ടും വൈകാതെ തന്നെ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചു.

ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണന്റെ നേതൃത്വത്തിലാണ് ബാറ്ററികൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. എൻഡോസ്കോപ്പിയിലൂടെ അഞ്ച് ബാറ്ററികളും സുരക്ഷിതമായി പുറത്തെടുത്തു. ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി.ബാറ്ററികൾ വിഴുങ്ങുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു: വയറ്റിലെ അസിഡിക് പ്രവർത്തനം മൂലം ബാറ്ററികൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ബാറ്ററി പൊട്ടിയാൽ പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ നാശമുണ്ടാക്കും. കൃത്യസമയത്ത് എൻഡോസ്കോപ്പിയിലൂടെ ഇവ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലേക്ക് നീങ്ങേണ്ടി വരുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories