Share this Article
KERALAVISION TELEVISION AWARDS 2025
വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എൻഎം വിജയന്റെ ആത്മഹത്യ ; ഐസി ബാലക്യഷ്ണന്‍ എംഎല്‍എ അറസ്റ്റിൽ
NM Vijayan's Suicide: MLA IC Balakrishnan Arrested

വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എൻഎം വിജയന്റെ ആത്മഹത്യയില്‍  ഐസി ബാലക്യഷ്ണന്‍ എംഎല്‍എ അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ഐ സി ബാലകൃഷ്ണൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണൻ. മറ്റു പ്രതികളായ ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മുൻ ട്രഷറർ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories