Share this Article
News Malayalam 24x7
'വീണ്ടും പുലി' കടുവയ്ക്ക് പിന്നാലെ കല്‍പ്പറ്റയില്‍ പുലി
Tiger

വയനാട് അമരക്കുനിയിലെ കടുവയ്ക്ക് പിന്നാലെ കല്‍പ്പറ്റയില്‍ വീണ്ടും പുലി എത്തിയതായി റിപ്പോര്‍ട്ട്. പുല്‍പ്പാറയിലെ എല്‍സണ്‍ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. പുലിയുടെ കാല്‍പ്പാടുകള്‍ കേന്ദ്രീകരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

എസ്റ്റേറ്റ് കാടുപിടിച്ചു കിടക്കുന്നതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണ്. നഗരത്തോടടുത്ത മേഖലയില്‍ വന്യമൃഗ സാന്നിധ്യം വര്‍ധിക്കുന്നത് പ്രദേശവാസികളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. കാട് വെട്ടിത്തെളിച്ച് പുലിയെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അമരക്കുനിയില്‍ സ്വീകരിച്ച നടപടികള്‍ കല്‍പ്പറ്റയിലും നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories