Share this Article
KERALAVISION TELEVISION AWARDS 2025
ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയ്ക്കായി തെരച്ചില്‍ തുടരുന്നു
searching for tiger

വയനാട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയ്ക്കായി തെരച്ചില്‍ തുടരുന്നു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ തെരച്ചില്‍. അനുകൂലമായ സാഹചര്യം ഉണ്ടായാല്‍ മയക്കുവെടിവയ്ക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്‍ പറഞ്ഞു.

തെരച്ചില്‍ തുടരുന്നതിനിടെ പുലര്‍ച്ചെ കടുവ ആടിനെ കടിച്ചു കൊന്നു. ഊട്ടിക്കവലപായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കടുവ കൊന്നത്. വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടുകയായിരുന്നു.പ്രദേശത്ത് ഇതുവരെ 4 ആടുകളെയാണ് കടുവ കൊന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories