വയനാട് ജില്ലയിലെ കമ്പളക്കാട് ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതായി റിപ്പോർട്ട്. പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടതായി വിവരം നൽകിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് വലിയ പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ട്. കടുവയെ കണ്ടുവെന്ന് പറയുന്ന ഭാഗങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ എത്തി പരിശോധന നടത്തണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.