കുറച്ച് പണമെങ്കിലും ഫിക്സഡ് ഡിപ്പോസിറ്റിൽ (എഫ്ഡി) നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റ്.
അടുത്തിടെ, രാജ്യത്തെ മിക്ക ബാങ്കുകളും എഫ്ഡികളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. നിങ്ങൾ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണെങ്കിൽ ഏറ്റവും മികച്ച പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് മനസിലാക്കി വയ്ക്കണം.
നിക്ഷേപകരുടെ പ്രായം, ലിംഗഭേദം നിക്ഷേപ കാലാവധി എന്നിവയെ ആശ്രയിച്ച് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നു.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളിലെ എഫ് ഡി നിരക്കുകൾ ചുവടെ
എസ്ബിഐ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ ) സാധാരണ പൗരന്മാർക്ക് എഫ്ഡികൾക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയാണ്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് സാധാരണ പൗരന്മാർക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെയാണ്.
ഐസിഐസിഐ ബാങ്ക്: രാജ്യത്തെ വലിയ സ്വകാര്യ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് എഫ്ഡികൾക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയാണ്.
പി എൻ ബി : രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) സാധാരണ പൗരന്മാർക്ക് FD-കൾക്ക് 3.5 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 4.00 ശതമാനം മുതൽ 7.75 ശതമാനം വരെയാണ്.
ആക്‌സിസ് ബാങ്ക്: ആക്‌സിസ് ബാങ്ക് സാധാരണ പൗരന്മാർക്ക് എഫ്ഡിയിൽ 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.85 ശതമാനം വരെയാണ്.
കാനറ ബാങ്ക്: കാനറ ബാങ്ക് സാധാരണ പൗരന്മാർക്ക് FD-കൾക്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു. മറുവശത്ത്, മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ പൗരന്മാർക്ക് എഫ്ഡികൾക്ക് 2.75 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.25 ശതമാനം മുതൽ 7.70 ശതമാനം വരെയാണ്.
യൂണിയൻ ബാങ്ക്: യൂണിയൻ ബാങ്ക് സാധാരണ പൗരന്മാർക്ക് എഫ്ഡിയിൽ 3 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം വരെയാണ്.
യെസ് ബാങ്ക്: യെസ് ബാങ്ക് സാധാരണ പൗരന്മാർക്ക് എഫ്ഡിയിൽ 3.25 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.75 ശതമാനം മുതൽ 8.25 ശതമാനം വരെയാണ്.
ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ സാധാരണ പൗരന്മാർക്ക് എഫ്ഡികൾക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു. മറുവശത്ത്, മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.55 ശതമാനം വരെയാണ്.
ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഏറ്റവും അവസാനം അപ്ഡേറ്റ് ചെയ്തിരിക്കുന്ന പലിശ നിരക്കാണ് മുകളിൽ നൽകിയിരിക്കുന്നത്.