Share this Article
Latest Business News in Malayalam
ചതിയോ സഹായമോ? അയൽ രാജ്യങ്ങളിലേക്ക് വൻ തോതിൽ പണം ഒഴുക്കി ചൈന
china flag

ഇന്ത്യയുടെ അയൽരാജ്യങ്ങൾക്ക് ചൈന വൻ തോതിൽ വായ്പ നൽകിയതായി റിപ്പോർട്ട്. ഇന്ത്യ നൽകിയതിനേക്കാൾ അഞ്ചിരട്ടി വായ്പ്പയാണ് ചൈന നൽകിയത് എന്നാണ് ലോക ബാങ്കിൻ്റെ റിപ്പോർട്ട്. ഇൻ്റർനാഷണൽ ഡെബ്റ്റ് റിപ്പോർട്ട് 2024 എന്ന പേരിൽ ലോക ബാങ്ക് പുറത്ത് വിട്ട റിപ്പോർട്ടിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങൾക്ക് മൊത്തം 324.6 ദശലക്ഷം ഡോളർ കടബാധ്യതയുണ്ട്. 130 ബില്യൺ ഡോളർ കടബാധ്യതയുമായി പാകിസ്ഥാൻ ഒന്നാം സ്ഥാനത്തും 101.4 ബില്യൺ ഡോളറിൻ്റെ കടവുമായി ബംഗ്ലാദേശ് തൊട്ടുപിന്നാലെയുമാണ്.

ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങൾ കൈവശം വച്ചിരിക്കുന്ന കടത്തിൻ്റെ 71 ശതമാനവും പാക്കിസ്ഥാനും ബംഗ്ലാദേശുമാണ് വഹിക്കുന്നതെന്ന് ലോകബാങ്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ രാജ്യങ്ങൾക്കെല്ലാം ഇന്ത്യ മൊത്തം 9 ബില്യൺ ഡോളർ വായ്പ നൽകിയപ്പോൾ ചൈന 48.1 ബില്യൺ ഡോളർ വായ്പയായി നൽകിയെന്നാണ് കണ്ടെത്തൽ.

അഫ്ഗാനിസ്ഥാൻ: 3.4 ബില്യൺ ഡോളർ കടബാധ്യതയാണ് അഫ്ഗാനിസ്ഥാനുള്ളത്. ഈ രാജ്യത്തിന് ഏറ്റവും കൂടുത വായ്പ നൽകിയ രാജ്യമാണ് റഷ്യ. സൗദി അറേബ്യയും ഇറ്റലിയും തൊട്ടു പിന്നാലെയുണ്ട്. ഇതിന് പുറമെ ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടും അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നൽകിയിട്ടില്ല.

ഭൂട്ടാൻ: 3.3 ബില്യൺ ഡോളറിൻ്റെ കടബാധ്യതയാണ് ഭൂട്ടാനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കടം നൽകിയിരിക്കുന്നത് ഇന്ത്യയാണ്. 2.1 ബില്യൺ ആണ് ഇന്ത്യ ഭൂട്ടാണ് കടമായി നൽകിയിരിക്കുന്നത്.

ബംഗ്ലാദേശ്: 101.4 ബില്യൺ ഡോളർ കടബാധ്യതയുള്ള ബംഗ്ലാദേശിന് ചൈനയും റഷ്യയും 9 ബില്യൺ ഡോളർ നൽകിയിട്ടുണ്ട്. ജപ്പാനും ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും ഈ രാജ്യത്തിന് പരമാവധി വായ്പ നൽകിയിട്ടുണ്ട്. 15.2 മില്യൺ ഡോളറാണ് ജപ്പാൻ നൽകിയത്.

മാലിദ്വീപ്: ഈ രാജ്യത്തിൻ്റെ കടബാധ്യത  4 ബില്യൺ ഡോളറാണ്. 640 മില്യൺ ഡോളറാണ് ഇന്ത്യ വായ്പയായി നൽകിയത്. 960 മില്യൺ ഡോളറാണ് ചൈന ഈ രാജ്യത്തിന് വായ്പ നൽകിയത്. ചൈനയെ സംബന്ധിച്ചിടത്തോളം, ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി, വിവിധ പദ്ധതികൾക്കായി മാലിദ്വീപിന് വായ്പ നൽകുന്നത് തുടരുകയാണ്. 

മ്യാൻമർ: ഇന്ത്യയും ചൈനയുമായി അതിർത്തി പങ്കിടുന്ന മ്യാൻമറിന് 12.1 ബില്യൺ ഡോളർ കടബാധ്യതയുണ്ട്. ഇതിൽ 720 ദശലക്ഷം ഡോളർ ചൈനയാണ് നൽകിയിരിക്കുന്നത്.. 

നേപ്പാൾ: 9.9 ബില്യൺ ഡോളർ ആണ് നേപ്പാളിൻ്റെ കട ബാധ്യത. ഇതിൽ ഭൂരിഭാഗവും ലോകബാങ്കിൽ നിന്നും ഏഷ്യൻ വികസന ബാങ്കിൽ നിന്നുമുള്ളവയാണ്. ഇതിൽ ചൈനയും ഇന്ത്യയും 300 ബില്യൺ ഡോളർ വീതവും ജപ്പാൻ ഈ രാജ്യത്തിന് 500 ദശലക്ഷം ഡോളർ വീതവും വായ്പ നൽകിയതായാണ് റിപ്പോർട്ട്.

പാകിസ്ഥാൻ: 130 ബില്യൺ ഡോളർ കട ബാധ്യതയുള്ള രാജ്യത്തിന് ചൈന നൽകിയത്  28.6 ബില്യൺ ഡോളറാണ്. അതായത് പാക്കിസ്ഥാൻ്റെ മൊത്തം കടത്തിൻ്റെ 22 ശതമാനം ചൈനയാണ് നൽകിയത്. ബാക്കിയുള്ളവ അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് എന്നിവയാണ് നൽകിയത്. 

ശ്രീലങ്ക: മൊത്തം കടം 61.7 ബില്യൺ ഡോളർ. ഇതിൽ ഇന്ത്യ 6.1 ബില്യൺ ഡോളർ നൽകിയപ്പോൾ ചൈന 8.64 ബില്യൺ ഡോളർ വായ്പ നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories