സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് ഒരു പവന്റെ വില 91,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 11,380 രൂപയായി.
സ്വർണ്ണവില ഒരു ലക്ഷം കടക്കാനുള്ള സാധ്യതകളാണ് നിലവിൽ കാണുന്നതെന്നും, ഒരു പവൻ സ്വർണ്ണം ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ വാങ്ങുമ്പോൾ നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ട സാഹചര്യമാണ് ഉള്ളതെന്നും സ്വർണ്ണവ്യാപാരികൾ പറയുന്നു.
ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഡോളറിന്റെ മൂല്യം ഉയരുന്നതുമാണ് സ്വർണ്ണവില വർദ്ധനവിന് പ്രധാന കാരണം. നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണ്ണത്തെ കാണുന്നതും വില വർദ്ധനവിന് ആക്കം കൂട്ടുന്നു. വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.