Share this Article
KERALAVISION TELEVISION AWARDS 2025
ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ ആവശ്യമായ രേഖകൾ
credit cards

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വർദ്ധിച്ചു വരികയാണ്. നമ്മുടെ  ജീവിതത്തിന്റെ ഭാഗമായി ക്രെഡിറ്റ് കാർഡ് മാറിയിട്ടുണ്ട്.

പി.ഡബ്ല്യു.സി.യുടെ റിപ്പോർട്ട് അനുസരിച്ച്, 2029 ഓടെ ഇന്ത്യയിൽ 200 ദശലക്ഷം ക്രെഡിറ്റ് കാർഡുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 

നിങ്ങൾ ഇതുവരെയായി ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കിയിട്ടില്ലെങ്കിൽ, ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഐഡൻ്റിറ്റി പ്രൂഫ് (Identity Proof)

നിങ്ങളുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കണം:

ആധാർ കാർഡ് (ഫോട്ടോയോടുകൂടിയ)

പാൻ കാർഡ്

പാസ്‌പോർട്ട്

വോട്ടർ ഐഡി കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

2. അഡ്രസ്സ് പ്രൂഫ് (Address Proof)

നിങ്ങളുടെ നിലവിലെ വിലാസം തെളിയിക്കുന്ന രേഖകൾ:

വൈദ്യുതി ബിൽ

ഗ്യാസ് ബിൽ

ടെലിഫോൺ ബിൽ

വീടിന്റെ വാടക കരാർ

പാസ്‌പോർട്ട്

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

3. ഇൻകം പ്രൂഫ് (Income Proof)

നിങ്ങളുടെ വരുമാനം തെളിയിക്കുന്ന രേഖകൾ:

കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള സ്ലിപ്പുകൾ

കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ

ആദായ നികുതി റിട്ടേണുകൾ അല്ലെങ്കിൽ ഫോം 16

രേഖകളുടെ പ്രാധാന്യം

ഈ രേഖകൾ ക്രെഡിറ്റ് കാർഡ് നൽകുന്ന സ്ഥാപനങ്ങൾക്ക് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്താൻ സഹായിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories