കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് പവന് 280 രൂപ വർധിച്ച് 1,01,880 രൂപയായാണ് ഉയർന്നത്. ഇന്നലെയാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇന്ന് വീണ്ടും വില ഉയർന്നതോടെ സ്വർണം വാങ്ങുന്നവർക്ക് കനത്ത ആഘാതമായിരിക്കുകയാണ്.
ഗ്രാമിന് 12,735 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ആഭ്യന്തര വിപണിയിൽ വില ഇത്രയധികം ഉയരാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്നാണ് സൂചനകൾ. കല്യാണ സീസൺ അടുത്തിരിക്കെ സ്വർണവിലയിലുണ്ടായ ഈ റെക്കോർഡ് വർധന സാധാരണ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.