Share this Article
KERALAVISION TELEVISION AWARDS 2025
ഒരു വിവരവും പുറത്തുവിട്ടില്ല, അതീവ രഹസ്യമായി 102 ടൺ സ്വർണ്ണം റിസർവ് ബാങ്ക് ഇന്ത്യയിലേക്കെത്തിച്ചു
വെബ് ടീം
posted on 30-10-2024
1 min read
gold exchange

റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണ്ണം ഇന്ത്യയിലേക്കെത്തിച്ചു. സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേക വിമാനത്തിൽ എത്തിച്ച സ്വർണ്ണം ഇന്ത്യയിലെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം എന്നാണ് വിദഗ്ധർ പറയുന്നത്.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് സ്വർണ്ണം ഇന്ത്യയിലേക്കെത്തിച്ചത്. കഴിഞ്ഞ മെയിലും 100 ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്കെത്തിച്ചിരുന്നു. നിലവിൽ ഇന്ത്യയ്ക്ക് 324 ടൺ സ്വർണ്ണമാണുള്ളത്. സമാനമായി കൂടുതൽ സ്വർണ്ണം റിസർവ് ബാങ്ക് തിരിച്ചെത്തിക്കുമെന്നും സൂചനകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories