Share this Article
News Malayalam 24x7
KERALA GOLD RATE | രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് കൂടി, പുതിയ സ്വർണവില അറിയാം
വെബ് ടീം
posted on 11-09-2026
1 min read
gold rate

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഇന്ന് രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയോടെ വിലയിൽ നേരിയ വ‌ർധനവ് ഉണ്ടായി. 22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയായി. ഒരു പവന് 1,13,240 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കൂടി 11,630 രൂപയായി. പവന് 93,040 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,060 രൂപയായി. 90 രൂപയാണ് കൂടിയത്. പവന് 72,480 രൂപയായി. 9 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ ഉയർന്ന് 5,840 രൂപയായി. പവന് 46,720 രൂപയായി.

ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തിയിരുന്നു. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയായിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയായിരുന്നു. പവന് 92,120 രൂപയായി. അതേസമയം വെള്ളി വില ഗ്രാമിന് 245 രൂപയായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories