Share this Article
News Malayalam 24x7
റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തി: വായ്പകളുടെ പലിശയിൽ വർദ്ധനവിന് സാധ്യത
RBI Increases Repo Rate

പശ്ചമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക്. പലിശനിരക്ക് കാല്‍ ശതമാനം കൂട്ടി. 4 വര്‍ഷത്തിന് ശേഷമാണ് 

കേന്ദ്രബാങ്ക് പലിശ കൂട്ടൂന്നത്. റിപ്പോ കാല്‍ ശതമാനം കൂട്ടിയതോടെ പലിശ അഞ്ചര ശതമാനമായി. ഭവന- വാഹന- വ്യക്തിഗത വായ്പകള്‍ക്ക പലിശ കൂടും. പ്രതീക്ഷിത പണപ്പരുപ്പം 5.2 ശതമാനമാണ്. പണപ്പെരുപ്പം 4.4 ശതമാനമായി നിലനിര്‍ത്താനാണ് ശ്രമമെന്ന് റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. പണപ്പെരുപ്പവും വിലക്കയറ്റവും തടയുന്നതിന്റെ ഭാഗമായാണ് പലിശ ഉയര്‍ത്തിയത്.

 

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് വില ഉയര്‍ന്നതോടെഎണ്ണ ഇറക്കുമതി ചെലവ് കൂടിയതും വിദേശനാണ്യ ശേഖരത്തിലെ ഇടിവുമാണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ കേന്ദ്രബാങ്കിനെ പ്രേരിപ്പിച്ചത്.പലിശ നിരക്ക് കൂടുന്നതോടെ വിപണയിലേക്കുള്ള പണമൊഴുക്ക് കുറയുന്നത് ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെങ്കിലും 2026 ലെ പ്രതീക്ഷിത ആഭ്യന്തര വളര്‍ച്ച 7.1 ശതമാനമായി ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories