Share this Article
ഇന്ന് രണ്ടാം തവണയും കുറഞ്ഞു, സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
വെബ് ടീം
4 hours 22 Minutes Ago
1 min read
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ചൊവ്വാഴ്ച രണ്ടാം തവണയും വില ഇടിഞ്ഞതോടെ ഗ്രാമിന് 13,080 രൂപയും പവന് 1,04,640 രൂപയുമായി. വൈകീട്ട് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

രാവിലെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞ് യഥാക്രമം 1,05,680 രൂപയിലും 13210 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. രണ്ടു തവണയായി ഇന്ന് മാത്രം കുറഞ്ഞത് പവന് 1400 രൂപ. വൻ ഇടിവിന് ശേഷം തുടർച്ചയായി മൂന്നു ദിവസം സ്വർണവില കൂടിയിരുന്നു. ഗ്രാമിന് 95 രൂപ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 760 രൂപ ഉയർന്ന് 1,06,040 ആയിരുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories