സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ കൂടി. വൈകിട്ട് സ്വർണവില വീണ്ടും വർദ്ധിച്ചു . രാവിലെ ഗ്രാമിന് 110 രൂപ കൂടിയിരുന്നു. വൈകിട്ട് 5ഓടെ വീണ്ടും 110 രൂപ കൂടി. ഇതോടെ ഗ്രാമിന് ഇന്ന് ആകെ 220 രൂപ വർധിച്ച് വില 13,055 രൂപയായി. ആദ്യമായാണ് വില 13,000 ഭേദിച്ചത്. പവൻവില ഇന്നാകെ 1,760 രൂപ മുന്നേറി എക്കാലത്തെയും ഉയരമായ 1,04,440 രൂപയിലുമെത്തി.18 കാരറ്റ് സ്വർണവില ഗ്രാമിന് വൈകിട്ട് 100 രൂപ ഉയർന്ന് 10,830 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ വർധിച്ച് 260 രൂപ.
അതേസമയം, ഒരു വിഭാഗം വ്യാപാരികൾ മാത്രമാണ് വില കൂട്ടിയത്. മറ്റുള്ളവർ 22 കാരറ്റ്, 18 കാരറ്റ്, വെള്ളി എന്നിവയ്ക്ക് രാവിലത്തെ വില തന്നെ നിലനിർത്തി.