സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പവന് 400 രൂപ വര്‍ധിച്ച് 51,680 രൂപയും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ്. പവന് 400 രൂപ വര്‍ധിച്ച് 51,680 രൂപയും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6460 രൂപയുമായി. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയില്‍ 2024ല്‍ യുഎസ് ഫെഡ് മൂന്ന് പ്രാവശ്യം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 2025 സാമ്പത്തിക വര്‍ഷത്തിലും സ്വര്‍ണ ത്തിന്റെ കുതിപ്പ് തുടര്‍ന്നേക്കും എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞമാസം 29നാണ് ആദ്യമായി സ്വര്‍ണവില അന്‍പതിനായിരം കടന്നത്. അതേ സമയം സ്വര്‍ണത്തിലെ കുതിപ്പ് ജ്വല്ലറി ഓഹരികള്‍ക്കൊപ്പം, സ്വര്‍ണപണയ ഓഹരികള്‍ക്കും അനുകൂലമാണ്. വില ഇനിയും ഉയര്‍ന്നേക്കുമോ എന്ന ആശങ്കയില്‍ വിവാഹാവശ്യങ്ങള്‍ക്കും മറ്റും ആഭരണങ്ങള്‍ വാങ്ങി വയ്ക്കാനെത്തുന്നവരുടെ തിരക്കും ഉണ്ട്.
.