Share this Article
KERALAVISION TELEVISION AWARDS 2025
പൂജ ബമ്പർ ഒന്നാം സമ്മാനം ഇവിടെ വിറ്റ ഈ ടിക്കറ്റിന്
വെബ് ടീം
posted on 04-12-2024
1 min read
pooja bumper

തിരുവനന്തപുരം : കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.  ആലപ്പുഴ കായംകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്.

10 ലക്ഷം രൂപ മൂന്നാം സമ്മാനവും മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതം നാലും അഞ്ചും സമ്മാനങ്ങളുമാണ് പൂജ ബമ്പറിലൂടെ ഭാഗ്യാന്വേഷകര്‍ക്ക് ലഭിക്കുക. JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബമ്പര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തിച്ചത്.

ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ലോട്ടറിയില്‍ 37 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. ഈ വര്‍ഷം പ്രഖ്യാപിക്കുന്ന ഏറ്റവും അവസാനത്തെ ബമ്പര്‍ ലോട്ടറിയാണ് പൂജ ബമ്പര്‍. പൂജ ബമ്പര്‍ ടിക്കറ്റ് വില 300 രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories