Share this Article
Latest Business News in Malayalam
സ്വർണവിലയിൽ വീണ്ടും വർദ്ധന; ഉച്ചയ്ക്ക് ശേഷവും കൂടി; മൂന്ന് ദിവസത്തിൽ കൂടിയത് പവന് 2,760 രൂപ
വെബ് ടീം
posted on 01-10-2025
1 min read
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധന.ഇന്ന് രണ്ട് തവണ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം വർധിച്ചത് 440 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 87,440 രൂപയായി. 10930 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസം മാത്രം കൂടിയത് പവന് 2,760 രൂപയാണ്.

ഇന്ന് രാവിലെ മാത്രം 880 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories