സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. ഇന്ന് മാത്രം മൂന്ന് തവണയായി കുറഞ്ഞത് 960 രൂപയാണ്. ഇപ്പോൾ ഒരു പവന് 98,920 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 5,520 രൂപയാണ്.ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12395 രൂപയും പവന് 99,160 രൂപയുമായി.ഇന്ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.
ഈ വർഷം ഡിസംബർ 28-നായിരുന്നു സ്വർണ്ണവില അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് (1,04,440 രൂപ). അവിടെ നിന്നാണ് ഇപ്പോൾ വില താഴേക്ക് ഇറങ്ങുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളുമാണ് നിലവിലെ വിലയിടിവിന് കാരണം. വില കുറയുന്നത് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാണെങ്കിലും, സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നവരിൽ ഈ ചാഞ്ചാട്ടം നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.