Share this Article
News Malayalam 24x7
സ്വർണവിലയിൽ വർധന;44,500 ലേക്ക്
വെബ് ടീം
posted on 06-06-2023
1 min read
Gold rate increased today

കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 240 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,480 രൂപയായി.

ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇന്നലെ സ്വര്‍ണവില എത്തിയ ശേഷമാണ് ഇന്ന് ഉയര്‍ന്നത്. 44,240 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories