Share this Article
സ്വര്‍ണവില 46,000ലേക്ക്; റെക്കോർഡിനരികെ; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1500 രൂപ
വെബ് ടീം
posted on 26-11-2023
1 min read
gold rate nears record

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 46,000ലേക്ക് നീങ്ങുന്ന സ്വര്‍ണവില ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്.  45,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

14ന് 44,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചക്കിടെ 1500രൂപയിലധികമാണ് വര്‍ധിച്ചത്. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories