കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി 1,800 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11075 രൂപയായി.
തിങ്കളാഴ്ച വൈകുന്നേരം പവന് 90,400 രൂപയായിരുന്നു വില. ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. പവന് 600 രൂപ താഴ്ന്ന് 89,800 രൂപയുമായി. ഉച്ചക്ക് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ 1,720 രൂപ പവന് കുറഞ്ഞിരുന്നു.