കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. എക്കാലത്തെയും റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി.18കാരറ്റ് സ്വർണത്തിനും ഇന്ന് റെക്കോഡ് വിലയാണ്. ഗ്രാമിന് 65 രൂപ വർധിച്ച് 8105 രൂപയാണ് 18 കാരറ്റിന്റെ വില. 14 കാരറ്റിന് 6305ഉം ഒമ്പത് കാരറ്റിന് 4070ഉം ആയി.ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. 9795 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ വില. പവന് 80 കുറഞ്ഞ് 78,360 രൂപയായിരുന്നു.