Share this Article
News Malayalam 24x7
GOLD PRICE TODAY/സ്വർണവിലയിൽ ഇടിവ്
വെബ് ടീം
posted on 07-07-2023
1 min read
gold price today

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,320 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5415 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറയുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. അതിന് മുമ്പുള്ള രണ്ട് ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളി വില ഒരു രൂപ കുറഞ്ഞ് വിപണി നിരക്ക് 76 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories